ഓര്‍മ്മയില്‍ നിന്നും

ഓര്‍മ്മയില്‍ തെളിയുന്നു നിന്റെ പുഞ്ജിരി നിറയുന്ന മുഖമെന്നും..
എങുനീ..എന്നെ തനിച്ചാക്കി അലയുവാന്‍ വിധിച്ചിട്ട്
മൌനത്തില്‍ നിറച്ചനിന്റെ മനസ്സിനെ കല്ലാക്കി
എങുപോയ്..എന്നെ കൂടാതെ പറയുമോ.?
മറന്നുവോ, പറഞ്ഞൊരായിരം കഥകള്‍ നീയെന്നോട്
മറക്കുവാന്‍ കഴിയില്ലയെന്നായിരം വട്ടവും
ചെവിയില്‍ നീ മന്ദ്രിച്ചനിമിഷങ്ങളന്യമായ്
ഉണര്‍ത്തുന്നു എന്നിലെ മോഹങ്ങളിന്നുമത്
നഷ്ടമായെന്നറിഞ്ഞിട്ടും ഇരിക്കുന്നുഞാനിന്നും
നിനക്കായ് നിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റുവാന്‍
മടിക്കാതെ വന്നു നീ അണയുക എന്‍ ചാരെ..
പിണക്കങ്ങള്‍ നമുക്കിനി ഒന്നൊന്നായ് പറയാം
തീറ്‍ക്കാം ഞാന്‍ നിനക്കായ് നിന് ഇഷ്ടത്താല്‍
തീര്‍ത്തൊരു മണിമഞ്ജം എന്നേക്കുമായ്..
അകലുവാനാവില്ല എന്നോര്‍ത്ത് ദുഖിച്ചു ഞാനെന്നും
തപ്തമാം മനസ്സുമായ് കാത്തുനില്ക്കുന്നുവെന്നോര്തു
വരിക സഖീ നീയിനി...എന്നോട് ചേരുവാന്‍
നിറയട്ടെ എന്നില്‍ നിന് സാമീപ്യം ഇനിയെന്നും