Feb 18, 2009

എന്റെ വീണ..

വീണേ..വീണേ...എന്നുറക്കെ കരഞ്ഞു ഞാന്
‍പൊട്ടിയ തന്ത്രികള്‍ കെട്ടിപിടിക്കവെ...
എത്രയോ തരളിത ശബ്ദങ്ങള്‍ ഉയര്‍ത്തിയാ..
പൊട്ടിയ വീണയും വിതുമ്പുന്നു മൌനമായ്ച
ചടുലമായ്..ഭ്രാന്തമായ് മീട്ടവെ....
താങ്ങുവാന്‍ കഴിയാതെ..തന്ദ്രികള്‍ പൊട്ടിയ..
മീട്ടിയ രാഗങ്ങള്‍ പൂരകമാകാത്ത..
വീണയേ ഞാനിനി എന്തു ചെയ്യുമെന്നോര്‍ക്കട്ടെ
മനസ്സിന്റെ വിങ്ങലുകള്‍ ഗാനമായ് മാറവെ...
ഓര്‍ക്കട്ടെ ഞാനെന്‍ പ്രിയ വീണയേയും ഇനി
എന്നുമെന്‍ ചാരെയായ് എന്‍ സ്നേഹിതയായ്
ഉണ്ടായിരുന്നാ വീണ...ആശ്വാസമേകുവാന്‍
‍സ്നേഹത്തിലലിയിച്ചു ചേര്‍ത്തൊരെന്‍ ഗാനങ്ങള്‍ കേട്ടു
എന്നും അവളെന്നോടു പറയുമായിരുന്നെന്നോ..
നീ തേടും ഗാനത്തിന്‍ അര്‍ത്ഥങ്ങള്‍ക്കായ് ഞാന്
‍പോകട്ടെ..നിന്റെയാ പ്രിയ സഖിക്കൊരു ദൂതുമായ്

അവഗണന

ആദ്യമായ് എന്നില്‍ ഓര്‍മ്മ വന്ന നാള്‍മുതല്‍
അദമ്യമായ് മാറിയ ആഗ്രഹം ഒന്നുണ്ട്..
ആരാരും കാണാതെ ഒന്നൊന്നും അറിയാതെ
ആരാമത്തില്‍ എന്നും വിടരുമെന്ന്...

ഒഴിഞ്ഞൊരു കോണിലായ് , കൊച്ചു മുല്ലക്കരികിലായ്
ഒരു കൊച്ചു ചട്ടിയില്‍ ഞാന്‍ വളര്‍ന്നു..
ഓരത്ത് നില്‍ക്കുന്ന പിച്ചിയും,മന്ദാരവും
ഓരോന്നു പറഞ്ഞപ്പോള്‍ ദു:ഖമായി

വെള്ളം ഒഴിക്കുവാന്‍ വെള്ളക്കൊലുസിട്ടവള്‍
‍വെള്ളിയാഴ്ചകള്‍ മാത്രം വന്നതില്ല
വെട്ടം പുലരുമ്പോള്‍ ഒരു വഴിക്കണ്ണുമായ്
വെള്ളം ലഭിക്കാനായ് കാത്ത് നിന്നു

നാള്‍ക്ക് നാള്‍ ഞാനെന്റെ ജീവിത യാത്രയില്‍
നാളുകള്‍ ഓരോന്നും എണ്ണി നീക്കി
എന്നെന്നും വന്നെത്തും എന്നു ഞാന്‍ കൊതിച്ചൊരാ..
കൊലുസിന്‍ കിലുക്കം പിന്നെ വന്നതില്ല

വളര്‍ന്നു വലുതായി മുള്ളുകള്‍ നിറഞ്ഞെന്നെ-
വന്നു തലോടുവാന്‍...അവളുടെ...
വിരലാല്‍ എന്‍ നിറുകയില്‍ സ്പര്‍ശിക്കുവാന്‍..
അവള്‍ പേടിച്ചു അകലുകയാണെന്നറിഞ്ഞു

കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞെന്റെ മേനിയില്‍
‍ഞാന്‍ എന്റെ കൈകാളാല്‍ വരിഞ്ഞമര്‍ത്തി
എന്നില്‍ ഞാന്‍ അവള്‍ക്കായ് വിടര്‍ത്തിയ
ചുവന്നൊരീ പുഷ്പത്തെ , എന്റെ കണ്ണൂനീരാല്‍
‍സുഗന്ധ പൂരിതമാക്കട്ടെ എന്നേയ്ക്കുമായ് ഞാന്‍

Feb 15, 2009

സ്നേഹപൂര്‍വ്വം‍

അനവധ്യസുന്ദര കുസുമമെ
അതിലോല സ്നേഹത്തില്‍ മുകുളമെ
അദമ്യമാം മോഹത്തിന്‍ രാഗമെ
അടങ്ങാത്തെ മോഹത്തിന്‍ ഗീതമെ

ആയിരം പുഷ്പങ്ങള്‍‍ വിടരുമ്പൊഴും
ആരാമ രോമാഞ്ച സൌരഭ്യമെ
ആര്‍ദ്രമെന്‍ ഹൃദയത്തില്‍ മധുകണമെ
ആരോരുമറിയാത്തെ നിര്‍വൃതിയെ

ഇന്നുമെന്‍ മനസ്സിന്റെ താളങ്ങളില്‍
‍ഈണമായ് നീയെന്നുമില്ലേ..
ഇന്നു ഞാന്‍ പാടുന്നതെന്തെ.
ഇന്നു ഞാന്‍ തേടുന്നതെന്തേ

ഈറന്‍ മേഘങ്ങളെന്നെ
ഈറനണിയിച്ചതെന്തേ
ഈരണ്ടു ദിവസമിന്നെന്തേ
ഈരണ്ട് വര്‍ഷമായ് പോയെ

ഉള്‍ക്കട സ്നേഹത്താല്‍ നിന്നെ
ഉള്‍പ്പുളകത്തിനായ് എന്നെ
ഉപമകളില്ലാത്ത സ്നേഹം
ഉപാധികളില്ലാതെ തന്നൂ

ഊഷ്മള സ്നേഹമായ് നീയിന്നു
ഊഞ്ഞലാടുന്നെന്‍ മനസ്സില്‍
‍ഊരു പേരില്ലാത്ത ഞാനും
ഊര്‍ജ്ജമായ് നീയെന്നും ഇല്ലേ

ഋതുക്കള്‍ മാറി മാറി വന്നു
ഋതു ഭേദമില്ലാതെ എന്നും
ഋതുമതിയായ് കാലം നിന്നില്‍
ഋതു ഭാവമേകി വന്നിന്നു

എന്തിനാണിന്നും ഞാന്‍ നിന്നെ
എത്രയോ കാലമിന്നോര്‍ത്തെ
എന്നുമെന്‍ ചാരെ നീയില്ലേ
ഏകുവാന്‍ സ്നേഹമെനിക്കില്ലേ

കാലങ്ങള്‍ ഏറെ ആയില്ലേ
കാണുവാന്‍ എന്നും നീയില്ലേ
കാതരമായോ നിന്‍ മൌനം
കാണാതെ തുടിക്കുമെന്‍ ഉള്ളം

ജനിച്ച നാള്‍ തൊട്ടെ നിന്നെ
ജന്മമായ് കരുതിയവനല്ലേ
ജീവന്റെ ജീവനായ് എന്നും
ജീവിപ്പാന്‍ നമ്മളൊന്നല്ലേ

നാളെറെ ആയില്ലേ നമ്മള്‍
‍നമ്മടെയെന്നു ചൊല്ലി
നീറുന്ന ഹൃദയവുമായ് ഇന്നും
നിരുപമ സ്വപ്നമെ ഞാന്‍ വന്നു

ചഞ്ജലയാകല്ലേ നീയും
ചഞ്ജല ചിത്തനായ് ഞാനോ
ചാമരം വീശുന്നു കാറ്റും
ചന്തമേറുന്ന നിലാവും

തപ്തമാമെന്റെ ഉള്ളില്‍
തരളിതമായൊരു ഹൃദയമുണ്ട്
താമര പൂവിന്റെ പോലെ
താരക സുന്ദരീ നീയും

രാവേറെയായിട്ടിന്നു നീയും
രാപ്പാടി പോലിന്നു പാടി
രാജകുമാരിയായ് വന്നു
രാവിന്‍ നിലാ മഞ്ജലില്‍ ഇന്നു

വാര്‍മുകില്‍ ആകാശ മേലെ
വാര്‍ത്തിങ്കള്‍ പൊന്‍ കല കീഴെ
വാനത്തു നിന്നും നീ വന്നു
വര്‍ണ്ണങ്ങല്‍ ചൂടി നീ നിന്നു

സ്നേഹത്തിനേകുവാന്‍ ഞാനായി
സ്നേഹത്താല്‍ എഴുതിയീ വരികളിന്നു
സ്നേഹിച്ചു , സ്നേഹിച്ചു നിന്നെ നീയാക്കുവാന്‍
‍സ്നേഹിതന്‍ ഞാനിന്നു വന്നു.