Oct 16, 2008

നിഷ്ഫല സ്നേഹം

എത്ര ശ്രമിച്ചിട്ടും മറഞ്ഞില്ല നിന്നോര്‍മ്മകള്
‍എത്രയോ നേരമായ് മറക്കാന്‍ ശ്രമിക്കുന്നു
എത്ര മനോഹരമായിരുന്നാ നാളുകള്
‍എത്ര ശ്രമകരം മറക്കുവാന്‍ നിന്നോര്‍മ്മകള്‍

പിണക്കങ്ങളൊക്കെയും പറഞ്ഞുതീര്‍ത്തീടുവാന്
‍പരിശ്രമിച്ചെങ്കിലും അറിഞ്ഞതില്ലെന്‍ മനം
പണ്ടുനാള്‍ തൊട്ടെ അറിഞ്ഞെന്നു കരുതി
പരിഗ്രഹിച്ചാ പ്രണയത്തെ സംശയിക്കുന്നും ഞാന്‍

അടുത്തറിയാമെന്നു അഹങ്കരിച്ചപ്പൊഴും ഞാന്
‍അകലുകയായിരുന്നോ നിന്‍ മനസ്സില്‍ നിന്നും
അകതാരിലെന്നും നിനക്കായ് കരുതിയ സ്നേഹത്തെ
അകലേക്കെറിഞ്ഞു നീ അകന്നതെന്തെ..?

നിരസിക്കാന്‍ വയ്യാത്ത സ്നേഹത്തെ എന്നും ഞാന്‍
നിഷ്ഫലമാക്കി കളഞ്ഞതില്ലാ...
നിന്നിലൂടെന്നും ഞാന്‍ കണ്ടൊരാ നല്ല നാളുകള്
‍നിഷ്പ്രഭമായി പോയതെന്ത്...

സഖി...

ഓര്‍മ്മയില്‍ തെളിയുന്നതീയൊരു മുഖമെന്തേ..
പുളകങ്ങളണിയിച്ചതോര്‍ത്തിട്ടാണോ..
പരിഭവപിണക്കങ്ങള്‍ നറുചുംബനത്താല്‍ ഞാന്‍
മാറ്റിയെടുത്തപ്പോള്‍ നീ പറഞ്ഞതെന്ത്
ഇല്ല, ഇനിയൊട്ടുമേ ഇല്ല ..പിണക്കങ്ങള്‍..
നമ്മളെ പിരിക്കുവാന്‍ ആവില്ലയെന്നല്ലേ..
എന്തിനായ് നീ പിന്നെ പരിഭവിച്ചിരിക്കുന്നു.?
നിന്റെയീ പിണക്കങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
കാണുവാന്‍ വെമ്പുന്നു നിന്റെ സ്നേഹാര്‍ദ്രമുഖഭാവം..
നല്കുവാന്‍ കൊതിക്കുന്നു സ്നേഹവും ആവോളം
വരിക സഖീ നീയീ പടിവാതിക്കല്‍ ഒരു വട്ടം..
എല്ലം മറന്നു നമുക്കൊന്നായ് ലയിച്ചിടാം...
ഇല്ലെങ്കില്‍ എന്റെയീ നിറകണ്ണുകള്‍ കാണാന്‍
നീയെത്ര ശ്രമിച്ചാലും സഫലമാകില്ലെങ്കിലോ...
എന്നിലെ സ്നേഹത്താല്‍ നിന്നെ നീയാക്കുവാന്‍
ഉല്‍ക്കട സ്നേഹത്താല്‍ തപസ്സിരിക്കുന്നു ഞാന്‍
വന്നു നീ അണയുക തെല്ല് വൈകാതെ എന്‍ ചാരെ
നിറയുന്ന കണ്ണുകള്‍ തുടക്കട്ടെ, പറയട്ടെ
ഇനിയെന്നും നീയാണെന്‍ പ്രിയ സഖി...എന്നും ഞാന്‍

വിരഹാര്‍ദ്രനാണ്‍ ഞാന്‍

വിരഹാര്‍‍ദ്രനാണ് ഞാന്‍ എന്‍ പ്രേയസിയെ കാത്ത്
പോയ വസന്തങ്ങള്‍ വരുമെന്നു കരുതി
ഞാന്‍ഏകാഗ്രമായീ കല്‍പ്പടവില്‍ ഇരിപ്പാണ്
പോയനാളുകളുടെ മാധുര്യമൂറുന്ന സ്മരണകളില്‍ മുഴുകി
സ്നേഹിച്ചു കൊതി തീരാഞ്ഞ നല്ല നാളുകളെ ഓര്‍ത്ത്
ഇനിയും വരാതിരിക്കുമോ ആ നല്ല നാളുകള്‍.
എന്‍ പ്രിയ തോഴി വരുമെന്നു കരുതി ഞാന്‍
എപ്പോഴും ഏകനായ് ഇരിപ്പാണീകല്‍പ്പടവില്‍
മരിക്കില്ലെന്‍ ചിന്തകള്‍ മറക്കില്ലെന്നെ അരുമയായ് സ്നേഹിച്ച
നിത്യദുഖത്തിലും കൊക്കുകളുരുമ്മിയെന്
‍ചാരെയിരിക്കും പ്രിയ തോഴിതന്‍ മുഖം

Oct 6, 2008

ചന്ദ്രിക

ചൊല്ലുക നീയാണ് വെണ്‍നിലാപൊഴിക്കും വാര്‍ത്തിങ്കളെന്നിനി
കാണുവാനുണ്ടേറെ ചന്തം നീ പ്രഭതൂകി നില്‍ക്കുമ്പോള്‍
‍വന്നെത്തുമാ കാര്‍മേഘശകലങ്ങള്‍ നിന്നെ മറയ്ക്കുമ്പോള്‍
‍തെല്ലൊരു ഭീതിയാല്‍ കണ്ണുപൊത്തുന്നു ഞാന്‍
‍നിന്‍ വെള്ളിവെളിച്ചം തിരികെ വരുന്നതും നോക്കി ഞാന്‍
‍ഏകനായ് ജനാലയില്‍ തല ചായ്ച്ചു നില്‍പ്പാണ്
ദുഖാര്‍ദ്രമാം എന്‍ മനസ്സിലെ വ്യഥകളെ മറക്കുവാന്‍
‍നിദ്രാ വിഹീനമാം രാവുകളില്‍ തനിയെ ഞാന്‍ നില്‍പ്പാണ്
നിന്റെ ഏകാന്ത യാത്രകളില്‍ എന്നെയും നീ കൂട്ടാമോ
എന്‍ ഹ്രിദയ വ്യഥകളെ അകറ്റിടാമോ..?
നല്‍കുക എനിക്കായൊരിടം നിന്‍ യാത്രയിലെന്നും
സഞ്ജരിക്കണം കുളിര്‍കാറ്റേറ്റെന്നും നിന്‍ കൂടെ
വരുന്നു ഞാന്‍ നിന്‍ സവിഥത്തിലേയ്ക്കിതാ.....