Mar 23, 2009

മൂകത....

മൂകമാം ഏകാന്ത നിമിഷങ്ങളില്‍ ഞാനിന്നും
മോഹങ്ങള്‍ക്കെല്ലാം അവധികൊടുക്കട്ടെ
മനോരഥ വീഥിയില്‍ ഞാന്‍ ചെയ്ത യാത്രയില്‍
മനോഹരീ നീയിന്നു കൂടെയില്ലെങ്കിലും
മോചനമില്ലാത്ത ചിന്തയില്‍ നിന്നെന്റെ
മോഹങ്ങള്‍ തല്ലിക്കെടുത്തിയ നാളിലേയ്ക്കും

ആയിരം ദിവസങ്ങള്‍ നഷ്ടമായെന്നാലും
ആയിരം ചന്ദ്രനെ കാണുന്ന കാലം വരെ
ആയുസ്സേകി കാക്കട്ടെ ഈശ്വരന്‍
ആയുസ്സിന്‍ പുണ്യമായി മാറുന്നു നീയെന്നില്‍
അനവദ്ധ്യസുന്ദര സ്വപ്നമായ് നീയെന്നും
ആര്‍ദ്രമാമെന്‍ മനസ്സില്‍ കുടിയിരിയ്ക്കും

നഷ്ടങ്ങളെ പറ്റി പറയാതെ ഓര്‍ക്കുന്നു
നിഷ്ഫല സ്നേഹത്തിന്‍ വേദനയും
നിരുപമ സ്നേഹവുമായ് നീ വന്ന നാളിന്നും
നിശ്ചല ചിത്രമായ് മനസ്സിലുണ്ടെങ്കിലും
നിര്‍മ്മമ സ്നേഹത്താല്‍ എന്നെ ഞാനാക്കിയ
നിര്‍മ്മല ഹൃദയമെ- എന്നില്‍ വീണലിയുമോ.?

ശിഷ്ടമീ ജീവിത യാത്രയില്‍ എന്നെന്നും
നഷ്ടമീ മോഹങ്ങള്‍ എന്നറിയുമ്പോഴും
കഷ്ടമോടെന്നെന്നും ഓര്‍ക്കാന്‍ ശ്രമിക്കുന്നു
തപ്തമീ മനസ്സില്‍ വ്യഥകള്‍ അറിയുവാന്‍ കഴിയുന്ന

ഇനിയൊരു സുഹൃത്തിനെ, എങ്ങനെ കണ്ടെത്തും ഞാന്‍ എന്നും