Nov 2, 2008

സ്നേഹാക്ഷരങ്ങള്‍

സ്നേഹശരങ്ങള്‍ എയ്തു ഞാന്‍
‍സാമോദമോടിങ്ങിരിക്കുമ്പോള്‍
ശ്രിംഗാര ഭാവത്താല്‍ എത്തുമെന്നോര്‍ത്ത്
സുന്ദരി നീയെന്തെ വൈകുന്നിനിയും

നോവേറും മനസ്സിലെ ആശകള്‍ ഇനിയും
നൊമ്പരം അറിയാതെ നിന്നിലാണോ
നിര്‍വ്രുതിയില്‍ വീണുലയിച്ചിടുന്നെ
നിര്‍മ്മലെ നീയെന്തെ വൈകുന്നിനിയും

എത്രനാള്‍ ഇരുന്നാലും എത്തുകില്ലേ
എത്രനാള്‍ കാത്താലും നീ എത്തുകില്ലേ
എത്രയോ സുരഭില സുന്ദരനിമിഷങ്ങളെ
എന്നില്‍ പകരാന്‍ നീ വൈകുന്നതെന്തിനിയും

ഹരിതമാം ആശ്രമ പൂങ്കാവനത്തിലെ
ഹ്രിദയമാം തല്‍പ്പത്തില്‍ ഇരിക്കുകില്ലേ
ഹംസങ്ങള്‍ നീന്തുന്ന തെളിനീര്‍ തടാകത്തിലെ
ഹിമബിന്ദുവാകാന്‍ നീ വൈകുന്നതെന്തിനിയും

ആര്‍ദ്രമാം എന്നിലെ മോഹങ്ങള്‍ ഒക്കെയും
അറിയാതെ നിന്നെ കൊതിക്കുന്നു എപ്പൊഴും
അനുരാഗ വിവശം എന്‍ നാളുകള്‍ എന്നെയും
അണയുവാന്‍ നീയെന്തെ വൈകുന്നിനിയും

മധുരമാം നിന്റെയാ മൊഴികളില്‍ അലിയുവാന്‍
മധുകണം ഇറ്റുന്ന അധരങ്ങള്‍ അറിയുവാന്
‍മാറിലെ ചൂടില്‍ നീ തലചായ്ക്കുമെന്നോര്‍ത്തു
മോഹിനി നീയെന്തെ അണയാതിരിക്കുന്നിനിയും..?

2 comments:

Anonymous said...

Nalla kavitha analloo?? Sundari varumayirikkum...

DeaR said...

hmm...sundari varanamallo..mashe