
കണ്മണി നീയെന്ന് വിളിച്ചു ഞാന്‍
നിന്റെ കണ്ണുനീര്‍ ചെറുവിരലിനാല്‍
തുടക്കുമ്പൊഴും,എന്തേ നീ..
ഏങ്ങലടിച്ചു കരയുന്നു പൊന്നേ..
നിന്നെ തനിച്ചാക്കി എങ്ങുപോകാന്‍ ഞാന്‍
കണ്ണൂനീര്‍ ധാരായായ് ഒഴുകുന്നതും
കവിള്‍ത്തടം ചുവന്നതും നീ അറിയുന്നില്ലേ
ഇനിയും കരയാതെ പൊന്നെ..നീയെത്ര
പ്രിയമെനിക്കെന്നു ഞാന്‍ പറയാതെ
അറിയുവാന്‍ വൈകുന്നതെന്തെ..
ഒരിക്കലും കിട്ടാത്തെ സൌഭാഗ്യമാണ് നീയെനിക്കെന്നും
സ്നേഹിച്ചു തീരാത്ത മനസ്സാണെനിക്കെന്നും
കാലങ്ങളേറെ കഴിഞ്ഞിട്ടും..
ഞാനിന്നും നിന്‍ സ്വന്തമല്ലേ...
ഇനിയും കരയാതെ തനിയെ കണ്ണുനീര്‍ തുടക്കുക
ചിരിക്കുക-വിടരട്ടെ വസന്തങ്ങള്‍ നമുക്കായെന്നും
2 comments:
കണ്മണി നിന്‍ കണ്ണുനീര്‍
മണിമുത്തുകളായി സൂക്ഷിക്കൂ
ജിവിതത്തില്‍ വഴികള്‍ കഠിനം.
പ്രിയ ചന്ദ്രാനയം..മലയാളം ബ്ലോഗുകളിലേക്ക് സുസ്വാഗതം,ആദ്യമായി ഈ ഗ്രൂപ്പില്‍ ചേരുക
...http://groups.google.com/group/marumozhikal അവിടെയുള്ളവര്‍ എല്ലാം തന്നെ മലയാളികള്‍ ആണ്,ഈ ലോകത്തിലെ പല ഭാഗത്തായി, ഉള്ളവര്‍.ഒരിക്കലെങ്കിലും കണ്ടിട്ടില്ലെങ്കിലും എല്ലാവരും ഒരു കുടുംബം,തന്നെ,ആരും ആരെയും ചെറുതായോ വലുതായോ കാണുന്നില്ല.എല്ലാവരും മലയാളത്തിന്റെ ആരാധകരും പൂജാരികളും,,,,സുസ്വാഗതം.
ശരി..താങ്ക്സ്...സപ്നാജി...
Post a Comment