എന്തേ, എന്റെ മനസ്സ് നിനക്കുമ്പൊഴെല്ലാം നിനക്കായ് പരതുന്നു..എല്ലായിടവും.. നിന്റെയാ സുന്ദര സുസ്മേര വദനം കാണാന്‍ വല്ലാതെ കൊതിക്കുന്നെന്‍ മനം.. നിന്നെ ഓര്‍ക്കുമ്പൊഴൊക്കെ എന്റെ ഉള്ളില്‍ നിന്നോടുള്ള അനുരാഗത്തിന്റെ വേലിയേറ്റമാണ് നിന്നെ കാണുമ്പൊളൊക്കെ എന്നില്‍ നിന്നിലലിയുവാനുള്ള ആഗ്രഹം നിറയുന്നു എന്തേ നീയെന്റെ അരികില്‍ വരുന്നില്ല എന്തേ നീയെന്റെ സ്നേഹത്തെ അറിയുന്നില്ല എന്തേ നീയെന്റെ സ്നേഹസ്പര്‍ശം അറിയുന്നില്ല എന്റെ എല്ലാം നീയാണെന്നു പറഞ്ഞപ്പോള്‍ വെറിതെ പുഞ്ജിരിച്ചതെന്തിന്.. നിന്റെയാ പുഞ്ജിരിയുടെ അര്‍തഠം ഗ്രഹിക്കുവാന്‍ ഞാന്‍ ചിന്താവിഷ്ടനായതും നീ കണ്ടതല്ലേ.. എന്റെ ആകാംക്ഷയെ അളക്കുവാനെന്നപോല്‍ ഞാന്‍ അറിയാതെ നീ ശ്രമിക്കുകയായിരുന്നോ.. നിന്റെയാ സാമീപ്യമില്ലാതെ.. നിന്റെയാ സാന്ത്വനങ്ങളില്ലാതെ... നിന്റെ ഊഷ്മള സ്നേഹമില്ലാതെ.. ഞാന്‍ ..ഞാന്‍ ആകാത്തതുപോലെ.. എന്നെ നീ എത്രമേല്‍ സ്നേഹിക്കുന്നുവെന്നറിയില്ല.. എന്നെ നീ എതമേല്‍ ആഗ്രഹിക്കുന്നുവെന്നറിയില്ല.. എങ്കിലും ഒന്നുഞാന്‍ പറയട്ടെ.... നീയാണെനിക്കെല്ലാം.. നീയില്ലെങ്കില്‍ ഞാനില്ല... പിന്നെയെനിക്കുനിന്‍ ഓര്‍മ്മകളും ഞാനും മാത്രമായ് ഏകനായ് പോയേക്കാം എന്നേക്കുമായ് | |
Apr 22, 2008
മനസ്സിലേയ്ക്ക്...
Subscribe to:
Post Comments (Atom)
3 comments:
good one...i loved it.. (just find out who i am...!!!)
ഇത്രനാള്‍ കാണാത്ത കാഴചകള്‍ കാണുന്നു
ഇത്ര നാള്‍ കേള്‍ക്കാത്ത വാക്കുകള്‍ കേള്‍ക്കുന്നു
ഇനിയെത്ര കാലം കഴിഞ്ഞാലും നിലക്കാതെ
ഇതിലൂടെ ഉയരട്ടെ നിങ്ങള്‍ തന്‍ വാക്കുകള്‍
വഴിതെറ്റി വന്നതോ, വിളിച്ചിട്ടു വന്നതോ
എത്തിയോ നിങ്ങളീ ഏകാന്ത വഴിയിലൂടെ
അനുമോദനത്തിന്റെ പൂക്കളുമായിതാ...
Post a Comment