ഓര്‍മ്മയില്‍ തെളിയുന്നതീയൊരു മുഖമെന്തേ..
പുളകങ്ങളണിയിച്ചതോര്‍ത്തിട്ടാണോ..
പരിഭവപിണക്കങ്ങള്‍ നറുചുംബനത്താല്‍ ഞാന്‍
മാറ്റിയെടുത്തപ്പോള്‍ നീ പറഞ്ഞതെന്ത്
ഇല്ല, ഇനിയൊട്ടുമേ ഇല്ല ..പിണക്കങ്ങള്‍..
നമ്മളെ പിരിക്കുവാന്‍ ആവില്ലയെന്നല്ലേ..
എന്തിനായ് നീ പിന്നെ പരിഭവിച്ചിരിക്കുന്നു.?
നിന്റെയീ പിണക്കങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
കാണുവാന്‍ വെമ്പുന്നു നിന്റെ സ്നേഹാര്‍ദ്രമുഖഭാവം..
നല്കുവാന്‍ കൊതിക്കുന്നു സ്നേഹവും ആവോളം
വരിക സഖീ നീയീ പടിവാതിക്കല്‍ ഒരു വട്ടം..
എല്ലം മറന്നു നമുക്കൊന്നായ് ലയിച്ചിടാം...
ഇല്ലെങ്കില്‍ എന്റെയീ നിറകണ്ണുകള്‍ കാണാന്‍
നീയെത്ര ശ്രമിച്ചാലും സഫലമാകില്ലെങ്കിലോ...
എന്നിലെ സ്നേഹത്താല്‍ നിന്നെ നീയാക്കുവാന്‍
ഉല്‍ക്കട സ്നേഹത്താല്‍ തപസ്സിരിക്കുന്നു ഞാന്‍
വന്നു നീ അണയുക തെല്ല് വൈകാതെ എന്‍ ചാരെ
നിറയുന്ന കണ്ണുകള്‍ തുടക്കട്ടെ, പറയട്ടെ
ഇനിയെന്നും നീയാണെന്‍ പ്രിയ സഖി...എന്നും ഞാന്‍
Subscribe to:
Post Comments (Atom)
2 comments:
):
ആകെ ഒരു സ്മൈലി മാത്രം...നന്ദി
Post a Comment