സ്നേഹം
ആത്മാര്ത്ഥമായൊരെന് ഹ്രുദയത്തില് നിന്നുയിര്-
കൊണ്ടതാണീയെന്റെ സ്നേഹം..
അളവില്ലാ നിറയുമീ അക്ഷയപാത്രമെന്-
ഹ്രുദയത്തില് നിന്നുള്ള സ്നേഹം..
തപ്തമാമെന്‍ മനസ്സില്‍ അളവില്ലാതുയരുന്ന-
മോഹങ്ങളാണെന്റെ സ്നേഹം..
കാണുവാന്‍ വെമ്പുമൊരു സ്വപ്നത്തിലുദിച്ചൊരു-
ഓമലാളിന്നുള്ളതാണീ സ്നേഹം..
വിഷമത്തിലും കൂടെ തണലായ് നില്ക്കുമെന്-
പ്രിയ സ്നേഹിതര്ക്കുള്ളതാണീ സ്നേഹം..
പ്രിയ മുള്ളവരെന്നെപ്പൊഴും ചൊല്ലുവോര്‍-
തട്ടിക്കളഞ്ഞതും ഈയെന്റെ സ്നേഹം..
സ്നേഹത്തിനേകുവാന്‍ പകരമായ് ഞാന്‍ എന്റെ-
കൂടെ കരുതുന്നതും ഈ സ്നേഹം..
ഇഷ്ടമെന്നോതിയെന് കൂടെ നടന്നൊരു-
കാമുകിയും തട്ടിക്കളഞ്ഞതീ സ്നേഹം..
സുഹ്രുത്തുക്കള്‍ എനിക്കളവില്ലാതെപ്പൊഴും-
നല്‍കുന്നതും തീരാ സ്നേഹം..
കണ്ടനിമിഷത്തിലെന് മോഹമായ് മനസ്സില്‍ നിന്നാ-
പെണ്കൊടിയോടും എനിക്കീ സ്നേഹം..
ഓടിയടുത്തവള്‍ ചാരെ, കിതച്ചു ഞാന്‍-
അവളോട് ചോദിച്ചതും സ്നേഹം..
തെല്ലു..തമാശയായ് ആശ്ചര്യമോടവള്-
തരുവാനായ് നീ കേട്ടതോ സ്നേഹം..?
ഇല്ല, എനിക്കേകുവാന്‍ കഴിയില്ല ..എന്നവള്‍-
ഉറച്ചു പറഞ്ഞതും സ്നേഹം..
കൊടുത്തുപോയെന് സ്നേഹം, ഇനിയെന്തു ചെയ്യുവാന്‍
മടക്കി വാങ്ങാവുന്നതോയീ സ്നേഹം..
ശ്രമിക്കനീ ഇനിയൊരു അഭ്യര്‍ഥനയുമായി
നിരസിക്കാന്‍ വയ്യാത്തതാണീ സ്നേഹം..
നിനക്കായ് സ്നേഹത്തിന് താലവുമായ് വരുമൊരുവള്-
ക്കേകുക നിന്റെയീ സ്നേഹം..
സ്നേഹിക്കാന്‍ കഴിയുമീ മനസ്സുമായ് ഞാനിനി
സ്നേഹത്തിന് നാട്ടില്‍ നിന്നെങ്ങുപോകാന്
ദാഹിച്ചു വലയുമീ സ്നേഹാര്ത്ഥിയാമെന്നെ
മോഹിപ്പതിന്നാരുമില്ലേ..?
തുളുമ്പുമെന്‍ സ്നേഹത്താല്‍ നിറച്ചൊരു മനസ്സുമായ്
സ്നേഹിതര്‍ക്കായ് ഞാന്‍ ഇരിക്കാം..
ഒരു നാളില്‍ അവള്‍വന്നു ചൊല്ലുമോയെന്നോട്
സ്നേഹമാണെനിക്കെന്നുംനിന്നോട്
പറയുവാന്‍ കഴിയാതെ വിതുമ്പുന്നതാണീയെന്റെ
അലയടിച്ചുയരുന്ന സ്നേഹം..
Apr 23, 2008
Apr 22, 2008
മനസ്സിലേയ്ക്ക്...
എന്തേ, എന്റെ മനസ്സ് നിനക്കുമ്പൊഴെല്ലാം നിനക്കായ് പരതുന്നു..എല്ലായിടവും.. നിന്റെയാ സുന്ദര സുസ്മേര വദനം കാണാന്‍ വല്ലാതെ കൊതിക്കുന്നെന്‍ മനം.. നിന്നെ ഓര്‍ക്കുമ്പൊഴൊക്കെ എന്റെ ഉള്ളില്‍ നിന്നോടുള്ള അനുരാഗത്തിന്റെ വേലിയേറ്റമാണ് നിന്നെ കാണുമ്പൊളൊക്കെ എന്നില്‍ നിന്നിലലിയുവാനുള്ള ആഗ്രഹം നിറയുന്നു എന്തേ നീയെന്റെ അരികില്‍ വരുന്നില്ല എന്തേ നീയെന്റെ സ്നേഹത്തെ അറിയുന്നില്ല എന്തേ നീയെന്റെ സ്നേഹസ്പര്‍ശം അറിയുന്നില്ല എന്റെ എല്ലാം നീയാണെന്നു പറഞ്ഞപ്പോള്‍ വെറിതെ പുഞ്ജിരിച്ചതെന്തിന്.. നിന്റെയാ പുഞ്ജിരിയുടെ അര്തഠം ഗ്രഹിക്കുവാന്‍ ഞാന്‍ ചിന്താവിഷ്ടനായതും നീ കണ്ടതല്ലേ.. എന്റെ ആകാംക്ഷയെ അളക്കുവാനെന്നപോല് ഞാന്‍ അറിയാതെ നീ ശ്രമിക്കുകയായിരുന്നോ.. നിന്റെയാ സാമീപ്യമില്ലാതെ.. നിന്റെയാ സാന്ത്വനങ്ങളില്ലാതെ... നിന്റെ ഊഷ്മള സ്നേഹമില്ലാതെ.. ഞാന്‍ ..ഞാന്‍ ആകാത്തതുപോലെ.. എന്നെ നീ എത്രമേല്‍ സ്നേഹിക്കുന്നുവെന്നറിയില്ല.. എന്നെ നീ എതമേല് ആഗ്രഹിക്കുന്നുവെന്നറിയില്ല.. എങ്കിലും ഒന്നുഞാന്‍ പറയട്ടെ.... നീയാണെനിക്കെല്ലാം.. നീയില്ലെങ്കില്‍ ഞാനില്ല... പിന്നെയെനിക്കുനിന് ഓര്‍മ്മകളും ഞാനും മാത്രമായ് ഏകനായ് പോയേക്കാം എന്നേക്കുമായ് | |
Apr 21, 2008
കണ്മണി

കണ്മണി നീയെന്ന് വിളിച്ചു ഞാന്‍
നിന്റെ കണ്ണുനീര് ചെറുവിരലിനാല്‍
തുടക്കുമ്പൊഴും,എന്തേ നീ..
ഏങ്ങലടിച്ചു കരയുന്നു പൊന്നേ..
നിന്നെ തനിച്ചാക്കി എങ്ങുപോകാന്‍ ഞാന്‍
കണ്ണൂനീര്‍ ധാരായായ് ഒഴുകുന്നതും
കവിള്‍ത്തടം ചുവന്നതും നീ അറിയുന്നില്ലേ
ഇനിയും കരയാതെ പൊന്നെ..നീയെത്ര
പ്രിയമെനിക്കെന്നു ഞാന്‍ പറയാതെ
അറിയുവാന്‍ വൈകുന്നതെന്തെ..
ഒരിക്കലും കിട്ടാത്തെ സൌഭാഗ്യമാണ് നീയെനിക്കെന്നും
സ്നേഹിച്ചു തീരാത്ത മനസ്സാണെനിക്കെന്നും
കാലങ്ങളേറെ കഴിഞ്ഞിട്ടും..
ഞാനിന്നും നിന് സ്വന്തമല്ലേ...
ഇനിയും കരയാതെ തനിയെ കണ്ണുനീര് തുടക്കുക
ചിരിക്കുക-വിടരട്ടെ വസന്തങ്ങള്‍ നമുക്കായെന്നും
Subscribe to:
Posts (Atom)