Aug 14, 2008

പത്തുമണി പൂവ്

സ്നേഹത്തിനേകുവാന്‍ നിറമുള്ള ഒരു പൂവ് ഞാന്‍ തരാം
എന്നും ഒരേ സമയത്തു വിരിയുകയും
വൈകീട്ട് വ്യഥയോടെ... കൊഴിയുമെന്നോര്‍ത്തു..
സങ്കടപ്പെടുകയും ചെയ്യുന്ന..
ഒരു പത്തുമണിപ്പൂവ്..
മനസ്സുപോലെ ശുദ്ധമായ വെളുത്തനിറമുള്ള പൂവ്
എന്തേ നീ ..കണ്ടുമറന്ന അല്ലെങ്കില്‍ കേട്ടുമറന്ന
പഴയ ഗന്ധംവിടര്‍ത്തുന്ന ആരാമത്തെ പറ്റി ഓര്‍ക്കുന്നു
തേന്‍ നുകര്‍ന്നു മദം പറ്റിയ വണ്ടുകള്‍
പിന്നെയാ പൂക്കളെപറ്റി ഓര്‍ക്കുകയില്ല
പുതിയ വര്‍ണ്ണങ്ങളും തേനും നുകരുവാണ്‍
ആരാമങ്ങള്‍ തോറും അലയുകയാണെന്നും
വേനലില്‍ പൂക്കള്‍ കൊഴിയാതെ, കരിയാതെ
എന്നും വെള്ളവും..തണലും നല്‍കാന്‍
നീയുണ്ടായിരുന്നിട്ടും..എന്തേ അതൊക്കെ
വാടിക്കൊഴിഞ്ഞു പോയി...
കിട്ടിയ സ്നേഹത്തിന്‍ സുഖനിദ്രയില്‍ നിന്നും
ഒന്നുണര്‍ന്നു നീ നോക്കിയിരുന്നെങ്കില്‍
ഒരു പക്ഷെ- നഷ്ടമാകുമായിരുന്നില്ല
നിന്‍ സൌരഭ്യം വിടര്‍ത്തും പൂക്കളും
നിന്‍ നിത്യവസന്തം പൊഴിക്കും ആരാമവും
എങ്കിലും ചോദിക്കില്‍ നല്‍കാം ഞാനൊരു
പത്തുമണിപ്പൂവ് കടമായ് നിനക്കിന്നു

6 comments:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sapna Anu B.George said...

സുന്ദരമീ വാക്കുകള്‍ വരികള്‍,
സുന്ദരമീ ഭവോത്സുകമായ കവിത,
എന്തീനീ ഭാവം,സുഹൃത്ത് ബന്ധം?
സൌഹൃദം വിലക്കെടുക്കാം,വാങ്ങാം
അറിഞ്ഞില്ലെ,21ആം നൂറ്റാണ്ടിന്റെ
ഭാവഓജ്വലമായ ഓണസമ്മാനം
‘വില്‍ക്കാനുണ്ട് സൌഹൃദം”

DeaR said...

താങ്ക്സ് എസ്. വി

DeaR said...

സപ്നാജി..നന്ദി വരികള്‍ക്ക്
സൌഹ്രൂദം വിലകൊടുത്താല്‍ കിട്ടുമോ

Sapna Anu B.George said...

വെലകൊടുത്തു വാങ്ങിക്കുന്നവര്‍ ധാരാളം.......

DeaR said...

സപ്നാജി...ശരിയാണ്..ഇല്ലെന്നു പറയുന്നില്ല.
വലിപ്പച്ചെറുപ്പം നോക്കി കൂട്ടുകൂടുന്നവരും ഉണ്ട്.