Sep 13, 2008

ഓണനിലാവില്‍....

ഓണ നിലാവില്‍...

ഓണനിലാവില്‍ ഓടിക്കളിക്കുവാന്
‍ഓര്‍മ്മകള്‍ എന്നില്‍ ഓടിയൊളിക്കുന്നു
ഓമനതിങ്കളും കണ്‍ ചിമ്മി നില്‍ക്കുന്നു
ഓണത്തില്‍ ശീലുകള്‍ എന്നെ ഉണര്‍ത്തുന്നു

ഓണത്തിനെന്നില്‍ ഓടിയൊളിച്ചൊരാ
ഓര്‍മ്മകള്‍ നിറയുന്ന ബാല്യത്തെ തരുവാനോ
ഓടക്കുഴല്‍ വിളി നാദത്തിന്‍ അകമ്പടിയാല്
‍ഓര്‍മ്മയില്‍ തെളിയുന്ന ക്രിഷ്ണഗാനത്തെയോ..

ഓമനിച്ചെന്നില്‍ ഞാന്‍ വളര്‍ത്തിയ മോഹിനി
ഓമനയേറുന്ന സുന്ദരമുഖ കാന്തി
ഓടിക്കളിച്ച നാള്‍ മുതല്‍ കൂടെ പിരിയാതെ
ഓമനയെന്നു കരുതി ഞാന്‍ സ്നേഹിച്ചവള്‍

ഒളിമങ്ങാതെ, മായാതെ ഓര്‍മ്മയില്‍ നിറയുന്നു
ഓണപ്പൂവിറുക്കുവാന്‍ കൂടെ നടന്നവള്
‍ഓട്ടടയുണ്ടാക്കാന്‍ വാഴയില മുറിക്കുവാന്
‍ഓണ സദ്യയ്ക്കായ് തൂശനില എടുക്കുവാന്‍

ഓടി നടന്നു ഞാന്‍ പൂവിറുക്കും നേരം
ഓടിവന്നെന്നെ സഹായിച്ചിരുന്ന നാളുകള്
‍ഓടിക്കളിക്കുവാന്‍ ഊഞ്ഞാലിലാടുവാന്
‍ഔത്സുക്യമൊടെന്റെ കൂടെ നടന്നവള്‍

ഓണപൂക്കളത്തിലെ വര്‍ണ്ണങ്ങള്‍ പൊലെ
ഓമലെ നീയിന്നും മനസ്സില്‍ നിറയുന്നു
ഓണത്തിന്‍ ഓര്‍മ്മകള്‍ ഒരുപൊലെയാണിന്നും
ഓമലെ നീയെന്തെ ഓര്‍ക്കതിരികുന്നു

6 comments:

ജിജ സുബ്രഹ്മണ്യൻ said...

ആരു പറഞ്ഞു അവള്‍ ഓര്‍ക്കുന്നില്ലാ എന്ന്.. അവളും ഇതേ ഓര്‍മ്മകള്‍ അയവിറക്കി ഇരിക്കുകയല്ലേ..

നല്ല കവിത കേട്ടോ

siva // ശിവ said...

അവളും ഓര്‍ക്കുന്നുണ്ടാവാം...

DeaR said...

താങ്ക്സ് കാന്താരികുട്ടി

DeaR said...

ശിവ said...
അവളും ഓര്‍ക്കുന്നുണ്ടാവാം...

അവള്‍ ഒരു പക്ഷെ ഓര്‍ക്കുന്നുണ്ടാകും അല്ലേ

Unknown said...

very good ..

Unknown said...

thanks........very good