ചൊല്ലുക നീയാണ് വെണ്നിലാപൊഴിക്കും വാര്ത്തിങ്കളെന്നിനി
കാണുവാനുണ്ടേറെ ചന്തം നീ പ്രഭതൂകി നില്ക്കുമ്പോള്
വന്നെത്തുമാ കാര്മേഘശകലങ്ങള് നിന്നെ മറയ്ക്കുമ്പോള്
തെല്ലൊരു ഭീതിയാല് കണ്ണുപൊത്തുന്നു ഞാന്
നിന് വെള്ളിവെളിച്ചം തിരികെ വരുന്നതും നോക്കി ഞാന്
ഏകനായ് ജനാലയില് തല ചായ്ച്ചു നില്പ്പാണ്
ദുഖാര്ദ്രമാം എന് മനസ്സിലെ വ്യഥകളെ മറക്കുവാന്
നിദ്രാ വിഹീനമാം രാവുകളില് തനിയെ ഞാന് നില്പ്പാണ്
നിന്റെ ഏകാന്ത യാത്രകളില് എന്നെയും നീ കൂട്ടാമോ
എന് ഹ്രിദയ വ്യഥകളെ അകറ്റിടാമോ..?
നല്കുക എനിക്കായൊരിടം നിന് യാത്രയിലെന്നും
സഞ്ജരിക്കണം കുളിര്കാറ്റേറ്റെന്നും നിന് കൂടെ
വരുന്നു ഞാന് നിന് സവിഥത്തിലേയ്ക്കിതാ.....
Oct 6, 2008
Sep 13, 2008
ഓണനിലാവില്....
ഓണ നിലാവില്...
ഓണനിലാവില് ഓടിക്കളിക്കുവാന്
ഓര്മ്മകള് എന്നില് ഓടിയൊളിക്കുന്നു
ഓമനതിങ്കളും കണ് ചിമ്മി നില്ക്കുന്നു
ഓണത്തില് ശീലുകള് എന്നെ ഉണര്ത്തുന്നു
ഓണത്തിനെന്നില് ഓടിയൊളിച്ചൊരാ
ഓര്മ്മകള് നിറയുന്ന ബാല്യത്തെ തരുവാനോ
ഓടക്കുഴല് വിളി നാദത്തിന് അകമ്പടിയാല്
ഓര്മ്മയില് തെളിയുന്ന ക്രിഷ്ണഗാനത്തെയോ..
ഓമനിച്ചെന്നില് ഞാന് വളര്ത്തിയ മോഹിനി
ഓമനയേറുന്ന സുന്ദരമുഖ കാന്തി
ഓടിക്കളിച്ച നാള് മുതല് കൂടെ പിരിയാതെ
ഓമനയെന്നു കരുതി ഞാന് സ്നേഹിച്ചവള്
ഒളിമങ്ങാതെ, മായാതെ ഓര്മ്മയില് നിറയുന്നു
ഓണപ്പൂവിറുക്കുവാന് കൂടെ നടന്നവള്
ഓട്ടടയുണ്ടാക്കാന് വാഴയില മുറിക്കുവാന്
ഓണ സദ്യയ്ക്കായ് തൂശനില എടുക്കുവാന്
ഓടി നടന്നു ഞാന് പൂവിറുക്കും നേരം
ഓടിവന്നെന്നെ സഹായിച്ചിരുന്ന നാളുകള്
ഓടിക്കളിക്കുവാന് ഊഞ്ഞാലിലാടുവാന്
ഔത്സുക്യമൊടെന്റെ കൂടെ നടന്നവള്
ഓണപൂക്കളത്തിലെ വര്ണ്ണങ്ങള് പൊലെ
ഓമലെ നീയിന്നും മനസ്സില് നിറയുന്നു
ഓണത്തിന് ഓര്മ്മകള് ഒരുപൊലെയാണിന്നും
ഓമലെ നീയെന്തെ ഓര്ക്കതിരികുന്നു
ഓണനിലാവില് ഓടിക്കളിക്കുവാന്
ഓര്മ്മകള് എന്നില് ഓടിയൊളിക്കുന്നു
ഓമനതിങ്കളും കണ് ചിമ്മി നില്ക്കുന്നു
ഓണത്തില് ശീലുകള് എന്നെ ഉണര്ത്തുന്നു
ഓണത്തിനെന്നില് ഓടിയൊളിച്ചൊരാ
ഓര്മ്മകള് നിറയുന്ന ബാല്യത്തെ തരുവാനോ
ഓടക്കുഴല് വിളി നാദത്തിന് അകമ്പടിയാല്
ഓര്മ്മയില് തെളിയുന്ന ക്രിഷ്ണഗാനത്തെയോ..
ഓമനിച്ചെന്നില് ഞാന് വളര്ത്തിയ മോഹിനി
ഓമനയേറുന്ന സുന്ദരമുഖ കാന്തി
ഓടിക്കളിച്ച നാള് മുതല് കൂടെ പിരിയാതെ
ഓമനയെന്നു കരുതി ഞാന് സ്നേഹിച്ചവള്
ഒളിമങ്ങാതെ, മായാതെ ഓര്മ്മയില് നിറയുന്നു
ഓണപ്പൂവിറുക്കുവാന് കൂടെ നടന്നവള്
ഓട്ടടയുണ്ടാക്കാന് വാഴയില മുറിക്കുവാന്
ഓണ സദ്യയ്ക്കായ് തൂശനില എടുക്കുവാന്
ഓടി നടന്നു ഞാന് പൂവിറുക്കും നേരം
ഓടിവന്നെന്നെ സഹായിച്ചിരുന്ന നാളുകള്
ഓടിക്കളിക്കുവാന് ഊഞ്ഞാലിലാടുവാന്
ഔത്സുക്യമൊടെന്റെ കൂടെ നടന്നവള്
ഓണപൂക്കളത്തിലെ വര്ണ്ണങ്ങള് പൊലെ
ഓമലെ നീയിന്നും മനസ്സില് നിറയുന്നു
ഓണത്തിന് ഓര്മ്മകള് ഒരുപൊലെയാണിന്നും
ഓമലെ നീയെന്തെ ഓര്ക്കതിരികുന്നു
Aug 14, 2008
പത്തുമണി പൂവ്
സ്നേഹത്തിനേകുവാന് നിറമുള്ള ഒരു പൂവ് ഞാന് തരാം
എന്നും ഒരേ സമയത്തു വിരിയുകയും
വൈകീട്ട് വ്യഥയോടെ... കൊഴിയുമെന്നോര്ത്തു..
സങ്കടപ്പെടുകയും ചെയ്യുന്ന..
ഒരു പത്തുമണിപ്പൂവ്..
മനസ്സുപോലെ ശുദ്ധമായ വെളുത്തനിറമുള്ള പൂവ്
എന്തേ നീ ..കണ്ടുമറന്ന അല്ലെങ്കില് കേട്ടുമറന്ന
പഴയ ഗന്ധംവിടര്ത്തുന്ന ആരാമത്തെ പറ്റി ഓര്ക്കുന്നു
തേന് നുകര്ന്നു മദം പറ്റിയ വണ്ടുകള്
പിന്നെയാ പൂക്കളെപറ്റി ഓര്ക്കുകയില്ല
പുതിയ വര്ണ്ണങ്ങളും തേനും നുകരുവാണ്
ആരാമങ്ങള് തോറും അലയുകയാണെന്നും
വേനലില് പൂക്കള് കൊഴിയാതെ, കരിയാതെ
എന്നും വെള്ളവും..തണലും നല്കാന്
നീയുണ്ടായിരുന്നിട്ടും..എന്തേ അതൊക്കെ
വാടിക്കൊഴിഞ്ഞു പോയി...
കിട്ടിയ സ്നേഹത്തിന് സുഖനിദ്രയില് നിന്നും
ഒന്നുണര്ന്നു നീ നോക്കിയിരുന്നെങ്കില്
ഒരു പക്ഷെ- നഷ്ടമാകുമായിരുന്നില്ല
നിന് സൌരഭ്യം വിടര്ത്തും പൂക്കളും
നിന് നിത്യവസന്തം പൊഴിക്കും ആരാമവും
എങ്കിലും ചോദിക്കില് നല്കാം ഞാനൊരു
പത്തുമണിപ്പൂവ് കടമായ് നിനക്കിന്നു
എന്നും ഒരേ സമയത്തു വിരിയുകയും
വൈകീട്ട് വ്യഥയോടെ... കൊഴിയുമെന്നോര്ത്തു..
സങ്കടപ്പെടുകയും ചെയ്യുന്ന..
ഒരു പത്തുമണിപ്പൂവ്..
മനസ്സുപോലെ ശുദ്ധമായ വെളുത്തനിറമുള്ള പൂവ്
എന്തേ നീ ..കണ്ടുമറന്ന അല്ലെങ്കില് കേട്ടുമറന്ന
പഴയ ഗന്ധംവിടര്ത്തുന്ന ആരാമത്തെ പറ്റി ഓര്ക്കുന്നു
തേന് നുകര്ന്നു മദം പറ്റിയ വണ്ടുകള്
പിന്നെയാ പൂക്കളെപറ്റി ഓര്ക്കുകയില്ല
പുതിയ വര്ണ്ണങ്ങളും തേനും നുകരുവാണ്
ആരാമങ്ങള് തോറും അലയുകയാണെന്നും
വേനലില് പൂക്കള് കൊഴിയാതെ, കരിയാതെ
എന്നും വെള്ളവും..തണലും നല്കാന്
നീയുണ്ടായിരുന്നിട്ടും..എന്തേ അതൊക്കെ
വാടിക്കൊഴിഞ്ഞു പോയി...
കിട്ടിയ സ്നേഹത്തിന് സുഖനിദ്രയില് നിന്നും
ഒന്നുണര്ന്നു നീ നോക്കിയിരുന്നെങ്കില്
ഒരു പക്ഷെ- നഷ്ടമാകുമായിരുന്നില്ല
നിന് സൌരഭ്യം വിടര്ത്തും പൂക്കളും
നിന് നിത്യവസന്തം പൊഴിക്കും ആരാമവും
എങ്കിലും ചോദിക്കില് നല്കാം ഞാനൊരു
പത്തുമണിപ്പൂവ് കടമായ് നിനക്കിന്നു
Aug 13, 2008
യാത്ര
യാത്ര.
യാത്രയാകുന്നു ഞാന് എന്നേയ്കൂമായിനി
ആരിരിക്കുന്നെനിക്കേകുവാന് മംഗളം
ദൂരെയാ ഗ്രാമത്തില് എനിയ്ക്കായ് എരിയുമാ
എരിവെളിച്ചത്തെ പുല്കുവാനായ്
ഉല്ക്കട വേഗത്താല് ഒരുങ്ങട്ടെ ഞാനിനി
കാണുവാനില്ലിനിക്കാരെയും ഇനിയൊട്ടും
ജീവിത യാത്രയില് ഞാന് കണ്ട എന്റെയീ
സ്നേഹിതര്ക്കെല്ലാം വിടചൊല്ലട്ടെയിനിയും
ഓര്ക്കുവാന് ഓര്മ്മയില് സ്നേഹത്താല് നിറച്ചൊരു
കൊച്ചു ചിമിഴു ഞാന് എടുക്കട്ടെ കൂടിനി
സ്നേഹിതര് സ്നേഹിച്ചു മന്ദഹസിച്ചവരില്ലിനി
ഇനിയെന്റെ യാത്രയില് കാണുമോ അവരുടെ
അനുമോദനങ്ങളും, ഊഷ്മളസ്നേഹവും
സ്നേഹിച്ചു ഞാന് അവരെ ജീവന്റെജീവനായ്
നല്കി ഞാന് എന്റെയീ വ്യര്ഥമാം ജീവിതം
നാളിതു കാണാതെ കേള്ക്കാതെ പോയവര്
ഓര്ക്കുമോ എന്നെയീ അവസാനയാത്രയിലും
ദീര്ഘനാളത്തെ പട്ടണവാസത്തിലും
എന്റെയാ ഗ്രാമത്തിന് ചിന്തകള് ഒരിക്കലും
പോയില്ല എന്നില് നിന്നെങ്ങും ഒരുനാളും
മേല്ക്കുമേല് എന്നെയാ ഗ്രാമത്തിന് ഓര്മ്മകള്
മാടി വിളിച്ചപ്പോള് പോകാന് കഴിഞ്ഞില്ല
ഇനി ചേരണം എനിക്കാ ജീവിത ഗന്ധമേറുന്നൊരാ
ഗ്രാമത്തിന് പരിശുദ്ധിയില് വൈകാതെ
എന്നെ ഞാനാക്കി വളര്ത്തിയ ഗ്രാമത്തെ
ഒരു നാളും, ഒരു നേരം മറന്നിരുന്നില്ല ഞാന്
ഏകനായ് ഞാനീ ജീവിത യാത്രയില്
ഏകാന്ത ചിത്തനായ് ധ്യാനിച്ചിരുന്നപ്പൊഴും
എന്റെയാ ഗ്രാമവും വീടും തൊടികളും
എപ്പോഴും ശബ്ദത്താല് മുഖരിതമായിരുന്നിടം
കാലങ്ങള് പുല്കി വളര്ത്തിയ വീടും, അതിന്നുള്ളില്
ഇരുള് വീണ വിജനമാം ഇടനാഴികളും ഓര്ത്തു ഞാന്
എത്ര ദീര്ഘമായ് ഞാന് ചിന്താ നിമഗ്നനായ്
മാറിയിരുന്നാ സ്വപ്നഗ്രഹത്തിന് സ്മരണകളാല്
സ്കൂളിലേക്കെന്നോതി എന്നെയെടുത്തമ്മ
തൊടിയിലൂടെങ്ങോട്ടോ കൊണ്ടുപോകുന്നതും
അമ്മതന് നിഴല് ദൂരെ മറഞ്ഞ നേരത്തെന്റെ-
അമ്മേയെന്നലറി കരഞ്ഞു ഞാന് ഓടിയതും
തെല്ലുപകച്ചമ്മ സന്തോഷമോടെന്നെയെടുത്ത്
എന്തു വിക്രുതിയാണെന് മകനെന്നുച്ചത്തില്
ശാസിച്ചനേരത്തു പിന്നെ ചിരിച്ചതും
വര്ഷങ്ങള് ഏറെ കഴിഞ്ഞാലും മറക്കുമോ
നിഴല് വീണ സ്കൂളിന്റെ നിശ്ശബ്ദമാം മുറികളും
സ്നേഹമോടെന്നെ ലാളിക്കാന് ആളുകള് ചുറ്റിനും
ബാല്യകാലത്തിന്റെ നിറമുള്ളൊരോര്മ്മയായ്
പിന്നിട്ട കാലത്തിന്റെ ശേഷിപ്പുകള് ഏകമായ്
ഇരുള് മൂടി വിജനമാം നീണ്ടിടനാഴികള്-
പേറുന്ന നിശ്ശബ്ദ ഭവനത്തിന്റെ ഓര്മ്മകളെന്നെ
അസ്വസ്തനാക്കീടുന്നതെന്തെന്നു കരുതി ഞാന്
കയ്പേറും ചിന്തകള് മനസ്സിനെ മഥിക്കുമ്പോള്
ഓര്മ്മകള്ക്കെന്നെ വിട്ടൊഴിയാനാകുമോ.?
യാത്രയാകുന്നു ഞാന് എന്നേയ്കൂമായിനി
ആരിരിക്കുന്നെനിക്കേകുവാന് മംഗളം
ദൂരെയാ ഗ്രാമത്തില് എനിയ്ക്കായ് എരിയുമാ
എരിവെളിച്ചത്തെ പുല്കുവാനായ്
ഉല്ക്കട വേഗത്താല് ഒരുങ്ങട്ടെ ഞാനിനി
കാണുവാനില്ലിനിക്കാരെയും ഇനിയൊട്ടും
ജീവിത യാത്രയില് ഞാന് കണ്ട എന്റെയീ
സ്നേഹിതര്ക്കെല്ലാം വിടചൊല്ലട്ടെയിനിയും
ഓര്ക്കുവാന് ഓര്മ്മയില് സ്നേഹത്താല് നിറച്ചൊരു
കൊച്ചു ചിമിഴു ഞാന് എടുക്കട്ടെ കൂടിനി
സ്നേഹിതര് സ്നേഹിച്ചു മന്ദഹസിച്ചവരില്ലിനി
ഇനിയെന്റെ യാത്രയില് കാണുമോ അവരുടെ
അനുമോദനങ്ങളും, ഊഷ്മളസ്നേഹവും
സ്നേഹിച്ചു ഞാന് അവരെ ജീവന്റെജീവനായ്
നല്കി ഞാന് എന്റെയീ വ്യര്ഥമാം ജീവിതം
നാളിതു കാണാതെ കേള്ക്കാതെ പോയവര്
ഓര്ക്കുമോ എന്നെയീ അവസാനയാത്രയിലും
ദീര്ഘനാളത്തെ പട്ടണവാസത്തിലും
എന്റെയാ ഗ്രാമത്തിന് ചിന്തകള് ഒരിക്കലും
പോയില്ല എന്നില് നിന്നെങ്ങും ഒരുനാളും
മേല്ക്കുമേല് എന്നെയാ ഗ്രാമത്തിന് ഓര്മ്മകള്
മാടി വിളിച്ചപ്പോള് പോകാന് കഴിഞ്ഞില്ല
ഇനി ചേരണം എനിക്കാ ജീവിത ഗന്ധമേറുന്നൊരാ
ഗ്രാമത്തിന് പരിശുദ്ധിയില് വൈകാതെ
എന്നെ ഞാനാക്കി വളര്ത്തിയ ഗ്രാമത്തെ
ഒരു നാളും, ഒരു നേരം മറന്നിരുന്നില്ല ഞാന്
ഏകനായ് ഞാനീ ജീവിത യാത്രയില്
ഏകാന്ത ചിത്തനായ് ധ്യാനിച്ചിരുന്നപ്പൊഴും
എന്റെയാ ഗ്രാമവും വീടും തൊടികളും
എപ്പോഴും ശബ്ദത്താല് മുഖരിതമായിരുന്നിടം
കാലങ്ങള് പുല്കി വളര്ത്തിയ വീടും, അതിന്നുള്ളില്
ഇരുള് വീണ വിജനമാം ഇടനാഴികളും ഓര്ത്തു ഞാന്
എത്ര ദീര്ഘമായ് ഞാന് ചിന്താ നിമഗ്നനായ്
മാറിയിരുന്നാ സ്വപ്നഗ്രഹത്തിന് സ്മരണകളാല്
സ്കൂളിലേക്കെന്നോതി എന്നെയെടുത്തമ്മ
തൊടിയിലൂടെങ്ങോട്ടോ കൊണ്ടുപോകുന്നതും
അമ്മതന് നിഴല് ദൂരെ മറഞ്ഞ നേരത്തെന്റെ-
അമ്മേയെന്നലറി കരഞ്ഞു ഞാന് ഓടിയതും
തെല്ലുപകച്ചമ്മ സന്തോഷമോടെന്നെയെടുത്ത്
എന്തു വിക്രുതിയാണെന് മകനെന്നുച്ചത്തില്
ശാസിച്ചനേരത്തു പിന്നെ ചിരിച്ചതും
വര്ഷങ്ങള് ഏറെ കഴിഞ്ഞാലും മറക്കുമോ
നിഴല് വീണ സ്കൂളിന്റെ നിശ്ശബ്ദമാം മുറികളും
സ്നേഹമോടെന്നെ ലാളിക്കാന് ആളുകള് ചുറ്റിനും
ബാല്യകാലത്തിന്റെ നിറമുള്ളൊരോര്മ്മയായ്
പിന്നിട്ട കാലത്തിന്റെ ശേഷിപ്പുകള് ഏകമായ്
ഇരുള് മൂടി വിജനമാം നീണ്ടിടനാഴികള്-
പേറുന്ന നിശ്ശബ്ദ ഭവനത്തിന്റെ ഓര്മ്മകളെന്നെ
അസ്വസ്തനാക്കീടുന്നതെന്തെന്നു കരുതി ഞാന്
കയ്പേറും ചിന്തകള് മനസ്സിനെ മഥിക്കുമ്പോള്
ഓര്മ്മകള്ക്കെന്നെ വിട്ടൊഴിയാനാകുമോ.?
Jul 6, 2008
ഓര്മ്മയില് നിന്നും
ഓര്മ്മയില് നിന്നും

ഓര്മ്മയില് തെളിയുന്നു നിന്റെ പുഞ്ജിരി നിറയുന്ന മുഖമെന്നും..
എങുനീ..എന്നെ തനിച്ചാക്കി അലയുവാന് വിധിച്ചിട്ട്
മൌനത്തില് നിറച്ചനിന്റെ മനസ്സിനെ കല്ലാക്കി
എങുപോയ്..എന്നെ കൂടാതെ പറയുമോ.?
മറന്നുവോ, പറഞ്ഞൊരായിരം കഥകള് നീയെന്നോട്
മറക്കുവാന് കഴിയില്ലയെന്നായിരം വട്ടവും
ചെവിയില് നീ മന്ദ്രിച്ചനിമിഷങ്ങളന്യമായ്
ഉണര്ത്തുന്നു എന്നിലെ മോഹങ്ങളിന്നുമത്
നഷ്ടമായെന്നറിഞ്ഞിട്ടും ഇരിക്കുന്നുഞാനിന്നും
നിനക്കായ് നിന്റെ ഇഷ്ടങ്ങള് നിറവേറ്റുവാന്
മടിക്കാതെ വന്നു നീ അണയുക എന് ചാരെ..
പിണക്കങ്ങള് നമുക്കിനി ഒന്നൊന്നായ് പറയാം
തീറ്ക്കാം ഞാന് നിനക്കായ് നിന് ഇഷ്ടത്താല്
തീര്ത്തൊരു മണിമഞ്ജം എന്നേക്കുമായ്..
അകലുവാനാവില്ല എന്നോര്ത്ത് ദുഖിച്ചു ഞാനെന്നും
തപ്തമാം മനസ്സുമായ് കാത്തുനില്ക്കുന്നുവെന്നോര്തു
വരിക സഖീ നീയിനി...എന്നോട് ചേരുവാന്
നിറയട്ടെ എന്നില് നിന് സാമീപ്യം ഇനിയെന്നും

ഓര്മ്മയില് തെളിയുന്നു നിന്റെ പുഞ്ജിരി നിറയുന്ന മുഖമെന്നും..
എങുനീ..എന്നെ തനിച്ചാക്കി അലയുവാന് വിധിച്ചിട്ട്
മൌനത്തില് നിറച്ചനിന്റെ മനസ്സിനെ കല്ലാക്കി
എങുപോയ്..എന്നെ കൂടാതെ പറയുമോ.?
മറന്നുവോ, പറഞ്ഞൊരായിരം കഥകള് നീയെന്നോട്
മറക്കുവാന് കഴിയില്ലയെന്നായിരം വട്ടവും
ചെവിയില് നീ മന്ദ്രിച്ചനിമിഷങ്ങളന്യമായ്
ഉണര്ത്തുന്നു എന്നിലെ മോഹങ്ങളിന്നുമത്
നഷ്ടമായെന്നറിഞ്ഞിട്ടും ഇരിക്കുന്നുഞാനിന്നും
നിനക്കായ് നിന്റെ ഇഷ്ടങ്ങള് നിറവേറ്റുവാന്
മടിക്കാതെ വന്നു നീ അണയുക എന് ചാരെ..
പിണക്കങ്ങള് നമുക്കിനി ഒന്നൊന്നായ് പറയാം
തീറ്ക്കാം ഞാന് നിനക്കായ് നിന് ഇഷ്ടത്താല്
തീര്ത്തൊരു മണിമഞ്ജം എന്നേക്കുമായ്..
അകലുവാനാവില്ല എന്നോര്ത്ത് ദുഖിച്ചു ഞാനെന്നും
തപ്തമാം മനസ്സുമായ് കാത്തുനില്ക്കുന്നുവെന്നോര്തു
വരിക സഖീ നീയിനി...എന്നോട് ചേരുവാന്
നിറയട്ടെ എന്നില് നിന് സാമീപ്യം ഇനിയെന്നും
Subscribe to:
Posts (Atom)